ഹോങ്കോങ്ങിലെ ഡെമോക്രാറ്റിക് പാര്‍ട്ടി പിരിച്ചുവിടുന്നു

By: 600002 On: Dec 15, 2025, 12:40 PM

 

ചൈനയുടെ താക്കീതുകളെ തുടര്‍ന്ന് ഹോങ്കോങ്ങിലെ ഡെമോക്രാറ്റിക് പാര്‍ട്ടി പിരിച്ചുവിടുന്നു. ഹോങ്കോങ്ങിലെ അവസാനത്തെ ജനാധിപത്യ കക്ഷിയെന്നറിയപ്പെട്ടിരുന്ന പാര്‍ട്ടി മുഖ്യപ്രതിപക്ഷമായിരുന്നു. തങ്ങളുടെ ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയതിന് ശേഷമാണ് പിരിച്ചുവിടാനുള്ള തീരുമാനം പാര്‍ട്ടി അധികൃതര്‍ കൈക്കൊണ്ടത്. 

ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂലികളുടെ ഏറ്റവും ശക്തമായ പ്രതീകമായ പാര്‍ട്ടി 1994 ല്‍ ആണ് നിലവില്‍ വന്നത്. പാര്‍ട്ടിയുടെ സ്ഥാപകനായ മാര്‍ട്ടിന്‍ ലീ, ഹോങ്കോങ്ങിലെ ജനാധിപത്യത്തിന്റെ പിതാവ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.