ഓസ്‌ട്രേലിയന്‍ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചു; ഓസ്‌ട്രേലിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബെഞ്ചമിന്‍ നെതന്യാഹു

By: 600002 On: Dec 15, 2025, 12:17 PM

 


സിഡ്‌നിയില്‍ ജൂത ആഘോഷത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഓസ്‌ട്രേലിയന്‍ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു. 

ഓസ്‌ട്രേലിയ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് 3 മാസം മുമ്പ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന് അയച്ച കത്തിനെക്കുറിച്ച് നെതന്യാഹു പരമാര്‍ശിച്ചു. താങ്കളുടെ നയം ജൂത വിരുദ്ധതയ്ക്ക് ഇന്ധനം പകര്‍ന്നു എന്ന കത്തിലെ വാചകമാണ് നെതന്യാഹു ഉയര്‍ത്തിക്കാണിച്ചത്.