സിഡ്‌നിയില്‍ ബീച്ചില്‍ വെടിവയ്പ്: 12 പേര്‍ കൊല്ലപ്പെട്ടു; അക്രമികളില്‍ ഒരാള്‍ പിടിയില്‍ 

By: 600002 On: Dec 15, 2025, 11:46 AM



 


സിഡ്‌നിയിലെ വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവെയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം വൈകിട്ട് 6.45 ഓടെയാണ് വെടിവെയ്പുണ്ടായത്. പരുക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബോണ്ടി ബീച്ചിലേക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പോകരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

സംഭവത്തില്‍ ഒരാളെ തിരിച്ചറിഞ്ഞു. നവീദ് അക്രം(24) ആണ് തോക്കുധാരികളില്‍ ഒരാള്‍. സിഡ്‌നിയിലെ ബോണിറിഗ്ഗിലുള്ള അക്രമിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുന്നു. സംഭവത്തില്‍ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബീച്ചില്‍ യഹൂദരുടെ ഒരു ആഘോഷ പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.