ഹൂസ്റ്റണില്‍ ഇന്ന് രാത്രി ആദ്യ മരവിപ്പ് താപനില മുന്നറിയിപ്പ് (ഫ്രീസ് വാണിംഗ് )

By: 600002 On: Dec 15, 2025, 11:11 AM



 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഈ വര്‍ഷത്തെ ആദ്യത്തെ 'ഫ്രീസ്' (മരവിപ്പ് താപനില) ഇന്ന് രാത്രി ഹൂസ്റ്റണില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 32°F (0°C) അല്ലെങ്കില്‍ അതില്‍ താഴേക്ക് പോകും.

ഈ സാഹചര്യത്തില്‍, പൊതുജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തണുപ്പ് താങ്ങാന്‍ കഴിയാത്ത ചെടികള്‍ അകത്തേക്ക് മാറ്റുകയോ കട്ടിയുള്ള തുണികള്‍ ഉപയോഗിച്ച് മൂടുകയോ ചെയ്യുക.

പുറത്തുള്ള വാട്ടര്‍ പൈപ്പുകള്‍ പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. പൈപ്പുകള്‍ ഇന്‍സുലേറ്റ് ചെയ്യുകയോ, ആവശ്യമെങ്കില്‍ അല്‍പം വെള്ളം തുറന്നുവിടുകയോ ചെയ്യാം. വളര്‍ത്തുമൃഗങ്ങളെ രാത്രിയില്‍ വീടിനുള്ളില്‍ സുരക്ഷിതമായി പാര്‍പ്പിക്കുക.

ഹീറ്റര്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുക.
പൊതുജനങ്ങള്‍ തണുപ്പിനെ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.