പി പി ചെറിയാന്‍
ഐഡഹോ: ഐഡഹോയിലെ ഒരു പാര്‍ക്കിംഗ് ലോട്ടില്‍ യു-ഹോള്‍ ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ലെവിസ്റ്റണ്‍ നഗരത്തിലാണ് അപകടമുണ്ടായത്. ട്രക്കില്‍ സൂക്ഷിച്ചിരുന്ന ഗ്യാസോലിന്‍, പ്രൊപ്പെയ്ന്‍ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കത്തുന്ന വസ്തുക്കള്‍ കാരണമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ കുറ്റകരമായ യാതൊരു സൂചനയുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.