തോമസ് വര്‍ഗ്ഗീസ് ജോര്‍ജിയയില്‍ അന്തരിച്ചു

By: 600002 On: Dec 15, 2025, 10:07 AM



 

പി പി ചെറിയാന്‍

ജോര്‍ജിയ: തോമസ് പറോലില്‍ വര്‍ഗ്ഗീസ് (78) ഡിസംബര്‍ 12 വെള്ളിയാഴ്ച വാര്‍ണര്‍ റോബിന്‍സില്‍ (ജോര്‍ജിയ)അന്തരിച്ചു. പരേതരായ എം.പി. വര്‍ഗ്ഗീസിന്റെയും അന്നമ്മ വര്‍ഗ്ഗീസിന്റെയും മകനാണ്. റാന്നി ഇട്ടിച്ചുവാട് പറോലില്‍ കുടുംബാഗവും അറ്റ്‌ലാന്റ മാര്‍ത്തോമ്മാ ഇടവക അംഗവുമാണ്.

ഭാര്യ: കുഞ്ഞൂജോമ്മ തോമസ്.

മക്കള്‍: ഷെറിന്‍ തോമസ്, ഷിനോ തോമസ്, ഷിക്കാ അച്ചന്‍കുഞ്ഞ്.

സംസ്‌കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട്

തോമസ് വര്‍ഗ്ഗീസിന്റെ  വേര്‍പാടില്‍ റവ . ജേക്കബ് തോമസ്, അറ്റ്‌ലാന്റ മാര്‍ത്തോമ്മാ ഇടവകയുടെ ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, മറ്റ് ഇടവകാംഗങ്ങള്‍ എന്നിവര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു .