സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റം. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. എന്‍ഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തി. നിലവില്‍ 50 സീറ്റുകളാണ് എന്‍ഡിഎ പിടിച്ചെടുത്തത്. 51 സീറ്റുകളാണ് അധികാരത്തിലെത്താന്‍ വേണ്ടത്.