അക്കാദമിക് രംഗത്ത് സുപ്രധാന തീരുമാനവുമായി പാക്കിസ്ഥാനിലെ ലാഹോര്‍ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് സയന്‍സസ്. ഈ മാസം മുതല്‍ പാഠ്യപദ്ധതിയില്‍ സംസ്‌കൃതം കോഴ്‌സ് അവതരിപ്പിച്ചാണ് സര്‍വകലാശാല ശ്രദ്ധനേടുന്നത്. വിഭജനത്തിന് ശേഷം ആദ്യമായാണ് ഒരു പാക്കിസ്ഥാന്‍ സര്‍വകലാശാല ക്ലാസ് മുറികളില്‍ സംസ്‌കൃതം ഔപചാരികമായി പഠിപ്പിക്കാന്‍ അരംഭിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അഭിഭാഷകര്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവര്‍ക്കായുള്ള വാരാന്ത്യ പരിപാടിയായാണ് ആദ്യഘട്ടത്തില്‍ സംസ്‌കൃത പഠനം നടത്തിയിരുന്നത്. ഇതിന് ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് സര്‍വകലാശാല ദീര്‍ഘകാല കോഴ്‌സ് ആരംഭിക്കുകയായിരുന്നുവെന്ന് സര്‍വകലാശാലാ പ്രതിനിധിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.