എപ്സ്റ്റീന്‍ ഫയല്‍:17 ഓളം ഫോട്ടോകള്‍ പുറത്തുവിട്ടു 

By: 600002 On: Dec 13, 2025, 1:13 PM


 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുന്നതിന്റെ ഭാഗമായി 17 ഫോട്ടോകള്‍ പുറത്തുവിട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ഗേറ്റ്‌സ് തുടങ്ങിയവരുടെ ഫോട്ടോകളാണ് അമേരിക്കന്‍ സെനറ്റിന്റെ ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങള്‍ പുറത്തുവിട്ടത്. 

കുറ്റകൃത്യത്തിന്റെയോ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെയോ ദൃശ്യങ്ങളല്ല പുറത്തുവിട്ടത്. എന്നാല്‍ ജെഫ്രി എപ്സ്റ്റീനുമായി പ്രമുഖര്‍ക്കുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങളാണിവ.