അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എച്ച്1ബി വീസ ഫീസ് വര്‍ധനയ്‌ക്കെതിരെ കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ 20 സ്‌റ്റേറ്റുകള്‍ രംഗത്ത്. ഒരു ലക്ഷം യുഎസ് ഡോളര്‍ ഫീസ് എന്ന ഈ നയം നിയമവിരുദ്ധമാണെന്നും അത്യാവശ്യ പൊതുസേവനങങളായ ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ സേവനങ്ങള്‍ക്ക് ഭീഷണിയാണെന്നും ഇവര്‍ വാദിക്കുന്നു.
സെപ്റ്റംബറില്‍ ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ ഉത്തരവ് പിന്‍പറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് ഈ നയം നടപ്പിലാക്കുന്നത്.