നികുതി സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനായി 'ചാർലി' എന്ന പേരിൽ പുതിയൊരു ചാറ്റ്ബോട്ട് അവതരിപ്പിച്ച് കാനഡ റവന്യൂ ഏജൻസി (CRA). ഈ ഡിജിറ്റൽ സംവിധാനം വഴി കനേഡിയൻ പൗരന്മാർക്ക് നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനിലൂടെ ലഭിക്കും. ഈ ചാറ്റ്ബോട്ട് വികസിപ്പിക്കുന്നതിനായി ഏകദേശം 18 മില്യൺ ഡോളറാണ് സർക്കാർ ചെലവഴിച്ചത്.
നികുതി വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ഈ ചാറ്റ്ബോട്ടിൻ്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. റിട്ടേൺ ഫയലിംഗ്, ആനുകൂല്യങ്ങൾ, പേയ്മെൻ്റുകൾ തുടങ്ങിയ സാധാരണ വിഷയങ്ങളിൽ 'ചാർലി' ഉപയോക്താക്കളെ സഹായിക്കും. ഈ ഉപകരണം സഹായം തേടുന്ന ആളുകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നാണ് CRAയുടെ പ്രതീക്ഷ.
കോൾ സെൻ്ററുകളിലെ സമ്മർദ്ദം ലഘൂകരിക്കാനും ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. എന്നാൽ,ഇതിനായി ചെലവഴിക്കേണ്ടി വന്ന ഉയർന്ന തുക സർക്കാരിൻ്റെ മുൻഗണനകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതായി വിമർശകർ
മനുഷ്യസഹായത്തിന്റെ ആവശ്യം ചാറ്റ്ബോട്ടിന് പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയില്ലെന്ന ആശങ്കയും ചിലർക്കുണ്ട്. 'ചാർലി' ഏജൻ്റുമാർക്ക് പകരമുള്ള ഒന്നല്ലെന്നും അതൊരു അധിക സഹായം മാത്രമാണെന്നും CRA പറയുന്നു. ഈ ചാറ്റ്ബോട്ട് ഇംഗ്ലീഷിലും ഫ്രഞ്ചിലും ലഭ്യമാണ്.