അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ആളിക്കത്തി പ്രതിഷേധം. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെസ്സി പങ്കെടുത്തയുടനെ തന്നെ വേദി വിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. മെസ്സിയെ ഒരുനോക്ക് കാണാനായില്ലെന്ന് ആരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്ത് കുപ്പികള്‍ എറിയുകയും ചെയ്തു. ആരാധകര്‍ കടുത്ത രോഷം പ്രകടിപ്പിക്കുകയും ചെയ്തു. കൊല്‍ക്കത്തയ്ക്ക് ഇന്ന് കറുത്തദിനമെന്നാണ് ആരാധകരുടെ പ്രതികരണം.