2027ലെ രാജ്യവ്യാപക സെന്‍സസിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭായോഗം. ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗിച്ച് നടപ്പിലാക്കുന്ന ആദ്യ സെന്‍സസാണിത്. ഇതിനായി 11,718.24 കോടി രൂപയാണ് നീക്കിവെയ്ക്കുക. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെന്‍സസ് നടത്തിയത്. കോവിഡ് കാരണമാണ് 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് മാറ്റിവയ്‌ക്കേണ്ടിവന്നിരുന്നു.
2027 ലെ സെന്‍സസ് ഇന്ത്യയുടെ 16-ാമത് സെന്‍സസും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെ സെന്‍സസുമായിരിക്കും. രാജ്യത്തെ ജനങ്ങളുടെ ഭവനം, സൗകര്യങ്ങള്‍, ജനസംഖ്യാശാസ്ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാമ, പട്ടണ, വാര്‍ഡ് തല ഡാറ്റ നല്‍കുകയും ചെയ്യുന്നു. 1948 ലെ സെന്‍സസ് നിയമവും 1990 ലെ സെന്‍സസ് നിയമങ്ങളും അനുസരിച്ചാണ് ഈ പ്രക്രിയ നിയന്ത്രിക്കുന്നത്.