മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച കളങ്കാവല്‍ വമ്പന്‍ വിജയം നേടി രണ്ടാം വാരത്തിലേക്ക്. ആദ്യ വാരം പിന്നിടുമ്പോഴും ചിത്രം കേരളത്തിലെ 300 ല്‍ പരം സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗംഭീര പ്രേക്ഷക പിന്തുണ നേടിയാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്.
വേഫറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ ചിത്രം 50 കോടി ക്ലബില്‍ എത്തിയിരുന്നു.