ഇന്‍ഡിഗോയുടെ മേല്‍നോട്ടം വഹിച്ചിരുന്ന നാല് ഫ്‌ളൈറ്റ് ഇന്‍സ്‌പെക്ടര്‍മാരെ ഡിജിസിഎ പിരിച്ചുവിട്ടു 

By: 600002 On: Dec 12, 2025, 12:16 PM

 


ഇന്‍ഡിഗോയുടെ സുരക്ഷാ, പ്രവര്‍ത്തനപരമായ മേല്‍നോട്ടം വഹിച്ചിരുന്ന നാല് ഫ്‌ളൈറ്റ് ഇന്‍സ്‌പെക്ടര്‍മാരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) പിരിച്ചുവിട്ടു. 

വിമാനക്കമ്പനിയുടെ പരിശോധനയിലും നിരീക്ഷണത്തിലും വന്ന വീഴ്ചയെതുടര്‍ന്നാണ് ഈ നടപടി. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഈ മാസം ആയിരക്കണക്കിന് വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഇത് കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം ലക്ഷകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഡിസംബര്‍ 5 മുതലാണ് റദ്ദാക്കലുകള്‍ വര്‍ധിച്ചത്. ചൊവ്വാഴ്ചയോടെ സര്‍വീസുകള്‍ സാധാരണ നിലയിലായെന്ന് ഇന്‍ഡിഗോ അറിയിച്ചിരുന്നു.