ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ അടയ്ക്കാന്‍ അമേരിക്കക്കാരെ സഹായിക്കുന്നതിനായി അഫോര്‍ഡബിള്‍ കെയര്‍ ആക്ട് സബ്‌സിഡികള്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിന് ഡെമോക്രാറ്റിക് പാര്‍ട്ടി കൊണ്ടുവന്ന ബില്‍ യുഎസ് സെനറ്റില്‍ പരാജയപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് ബില്‍ പാസാക്കാനാകാതെ പോയത്. നിലവിലുള്ള ഇളവ് ഈ മാസം 31ന് അവസാമിക്കുന്നതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഉയരുമെന്ന് ഉറപ്പായി.