പാക്കിസ്ഥാന് 68.6 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

By: 600002 On: Dec 12, 2025, 9:43 AM

 


പാക്കിസ്ഥാന് 68.6 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എഫ്-16 യുദ്ധവിമാനങ്ങള്‍ നവീകരിക്കാനും പരിപാലിക്കാനുമുള്ള ഉപയോഗത്തിനാണ് ഈ പണം. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റ് പദ്ധതികളിലും അമേരിക്കയുമായി സഹകരിക്കാന്‍ പാക്കിസ്ഥാന് ഈ കരാര്‍ ഉപയോഗപ്രദമാവുമെന്ന് ഡിഫെന്‍സ് സെക്യൂരിറ്റി കോഓപ്പറേഷന്‍ ഏജന്‍സി(ഡിഎസ്സിഎ) പറഞ്ഞു. മാത്രവുമല്ല നവീകരണങ്ങള്‍ സാധ്യമാവുമ്പോള്‍ പാക്കിസ്ഥാന്റെ എഫ്-16 വിമാനങ്ങള്‍ 2040 വരെ നിലനില്‍ക്കാന്‍ ശേഷിയുള്ളതായി മാറും. 

യുഎസ്, നാറ്റോ സേനകളുമായി യുദ്ധഭൂമിയില്‍ നിന്ന് തത്സമയ വിവരങ്ങള്‍ കൈമാറനുള്ള 92 ലിങ്ക്-16, എംകെ-82 500-പൗണ്ട് ബോംബ് ബോഡികളും ഉള്‍പ്പെടെ പ്രതിരോധ ഉപകരണങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.