2026 ഫിഫ ലോകകപ്പ് ടിക്കറ്റ് വില്‍പ്പന അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ജനുവരി 13 വരെ

By: 600002 On: Dec 12, 2025, 7:35 AM


 


പി പി ചെറിയാന്‍

ഡാളസ് : 2026-ലെ ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പനയുടെ മൂന്നാം ഘട്ടം (റാണ്ടം സെലക്ഷന്‍ ഡ്രോ) ഡിസംബര്‍ 11 ന് ആരംഭിച്ചു. ടിക്കറ്റുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം അടുത്ത വര്‍ഷം ജനുവരി 13 വരെ തുടരും.

ഇത് ഒരു നറുക്കെടുപ്പ് (Random Selection Draw) വഴിയാണ് ടിക്കറ്റ് അനുവദിക്കുന്നത്. ആരാധകര്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള മത്സരങ്ങള്‍, ടിക്കറ്റ് വിഭാഗങ്ങള്‍, എണ്ണം എന്നിവ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇതിനോടകം ഏകദേശം രണ്ട് ദശലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

ടിക്കറ്റിനായി അപേക്ഷിക്കുന്നവര്‍ക്ക് നിലവിലുള്ള FIFA ID ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയോ അല്ലെങ്കില്‍ പുതിയ അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്യാം. FIFA.com/tickets എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായാണ് 2026 ലോകകപ്പ് നടക്കുന്നത്.