അമേരിക്കയില്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമില്ലാത്ത 10,000 ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമായി 

By: 600002 On: Dec 11, 2025, 1:04 PM

 

 

അമേരിക്കയില്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമില്ലാത്ത 10,000 ട്രക്ക് ഡ്രൈവര്‍മാരുടെ ജോലി നഷ്ടമായി. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടിക്രമങ്ങളുടെ ഭാഗമായാണിതെന്നാണ് സൂചന. എന്നാല്‍ ദേശീയ ഭാഷയായ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരെയാണ് ജോലിയില്‍ നിന്നും ഒഴിവാക്കിയതെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി ഷോണ്‍ ഡഫി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ ഓഗസ്റ്റില്‍ ഹര്‍ജീന്ദര്‍ സിംഗ് എന്ന ട്രക്ക് ഡ്രൈവര്‍ അപകടകരമാംവിധം വാഹനം ഓടിച്ചതിന് പിടിയിലായിരുന്നു. ഫ്‌ളോറിഡയില്‍ നടന്ന അപകടത്തില്‍ 3 പേരാണ് കൊല്ലപ്പെട്ടത്.