ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ 

By: 600002 On: Dec 11, 2025, 12:32 PM

 


അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് മേല്‍ ഉയര്‍ന്ന തീരുവ ചുമത്തി മെക്‌സിക്കോയും. ഇന്ത്യയും ചൈനയും അടക്കമുള്ള വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കാണ് മെക്‌സിക്കോ 50 ശതമാനം വരെ തീരുവ ചുമത്തിയത്. ഇതിന് മെക്‌സിക്കോ സെനറ്റ് അംഗീകാരം നല്‍കിയതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

മെക്‌സിക്കോയുമായി വ്യാപാര കരാര്‍ നിലവിലില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ്, വസ്ത്രം, പ്ലാസ്റ്റിക്, സ്റ്റീല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്താനാണ് തീരുമാനം. പുതിയ തീരുവകള്‍ 2026 ജനുവരി ഒന്നാം തിയതി മുതല്‍ പ്രാബല്യത്തില്‍ വരും.