കാനഡയുടെ ഭീകര പട്ടികയിൽ '764' ഉൾപ്പെടെ നാല് പുതിയ സംഘടനകൾ കൂടി

By: 600110 On: Dec 11, 2025, 12:09 PM

 ഭീകര സംഘടനകളുടെ പട്ടികയിലേക്ക് നാല് പുതിയ ഗ്രൂപ്പുകളെ കൂടി ഉൾപ്പെടുത്തി കനേഡിയൻ സർക്കാർ. യുവജനങ്ങളെ ഓൺ‌ലൈനിലൂടെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന 764, മാനിയാക് മർഡർ കൾട്ട് (Maniac Murder Cult), ടെറർഗ്രാം കളക്ടീവ് (Terrorgram Collective) എന്നീ മൂന്ന് ഓൺ‌ലൈൻ ശൃംഖലകളെയും, ഐസിസുമായി  ബത്തിയത്.

  764 എന്ന ഗ്രൂപ്പിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. ഓൺ‌ലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളും സോഷ്യൽ മീഡിയയും ഉപയോഗിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യാനും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും ഈ ഗ്രൂപ്പുകൾ ശ്രമിക്കുന്നതായി പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി പറഞ്ഞു. ഈ ഗ്രൂപ്പുകളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയതോടെ, കാനഡയിലുള്ള ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ക്രിമിനൽ കുറ്റമാവുകയും ചെയ്യും. യുവജനങ്ങളെ ഓൺ‌ലൈൻ തീവ്രവാദത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും, വളർന്നു വരുന്ന ഈ ഭീഷണി നേരിടുന്നതിൽ അന്താരാഷ്ട്ര തലത്തിൽ കാനഡയുടെ നേതൃപരമായ പങ്ക് ഉറപ്പിക്കുന്നതിലും ഈ നടപടി ഏറെ പ്രധാനമാണ്.