അമേരിക്കയില്‍ സ്ഥിര താമസത്തിന് പുതിയ 'ട്രംപ് ഗോള്‍ഡ് കാര്‍ഡ്' വിസ പദ്ധതി അവതരിപ്പിച്ച് അമേരിക്ക 

By: 600002 On: Dec 11, 2025, 8:28 AM

 

അമേരിക്കയില്‍ സ്ഥിര താമസത്തിന് 'ട്രംപ് ഗോള്‍ഡ് കാര്‍ഡ്' വിസ പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കി. വിദേശികള്‍ക്ക് ഒരു മില്യണ്‍ യുഎസ് ഡോളര്‍ നല്‍കി ട്രംപ് ഗോള്‍ഡ് കാര്‍ഡ് സ്വന്തമാക്കിയാല്‍ അവരുടെ വിസ അപേക്ഷ വേഗത്തിലാക്കാം. 

വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കമ്പനികള്‍ക്ക് രണ്ട് മില്യണ്‍ ഡോളര്‍ നല്‍കി ഗോള്‍ഡ് കാര്‍ഡിലൂടെ ഓരോ തൊഴിലാളികളെ അമേരിക്കയിലെത്താക്കാം. ട്രംപ് ഗോള്‍ഡ് കാര്‍ഡിന് അപേക്ഷിക്കുന്നതിനായി trumpcard.gov  എന്ന വിസ വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.