ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ചയായി. ഗസ്സ സമാധാന പദ്ധതി വേഗത്തില്‍ നടപ്പാക്കാനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോദി വീണ്ടും അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കിടയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരസ്പര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഉറപ്പിച്ചു. ഭീകരതയെ ശക്തമായി അപലപിച്ച ഇരു നേതാക്കളും ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ചു.
പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളില്‍ അക്രമാസക്തമായ തീവ്രവാദവും അസ്ഥിരതയും സംബന്ധിച്ച ആഗോള ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീവ്രവാദ വിരുദ്ധ സഹകരണത്തിന് ഊന്നല്‍ നല്‍കുന്നത്. ഗസ്സയില്‍ നീതിയും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.