പി പി ചെറിയാന്‍
മിഷിഗണ്‍ (യു.എസ്): പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന്‍ സണ്ണി റെഡ്ഡി മിഷിഗണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോ-ചെയര്‍മാനായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു.
മിഷിഗണില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വ്യക്തിയാണ് സണ്ണി. മിഡ്വെസ്റ്റിലെ ഏറ്റവും ശ്രദ്ധേയനായ ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം.
മിഷിഗണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും, വരാനിരിക്കുന്ന പ്രധാന തിരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പാക്കുന്നതിനും താന്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുമെന്ന് റെഡ്ഡി പ്രതിജ്ഞയെടുത്തു.
പാര്‍ട്ടി ലക്ഷ്യം: ഐക്യം, അച്ചടക്കം, നിശ്ചയദാര്‍ഢ്യം എന്നിവയായിരിക്കും 2026-ലെ തിരഞ്ഞെടുപ്പ് വിജയത്തിലേക്കുള്ള പാര്‍ട്ടിയുടെ മാര്‍ഗ്ഗമെന്നും റെഡ്ഡി വ്യക്തമാക്കി.