ഇന്ത്യയിലെ ക്രൈസ്തവ സമൂഹം: സെമിനാര്‍ സംഘടിപ്പിക്കുന്നു; മുഖ്യാതിഥി റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍

By: 600002 On: Dec 11, 2025, 7:20 AM



 

ജീമോന്‍ റാന്നി

ഡാളസ്: ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭൂതകാലം, വര്‍ത്തമാനകാലം, ഭാവി എന്നിവയെക്കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ദേവാലയത്തില്‍ വച്ച് (1002, Barnes Bridge Rd, Mesquite, TX 75150) നടക്കുന്ന സെമിനാര്‍ ഡിസംബര്‍ 18 നു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്  ആരംഭിക്കും.

വിഷയം: Christianity in India: Past, Present and Future (ഇന്ത്യയിലെ ക്രൈസ്തവ സമൂഹം: ഭൂതകാലം, വര്‍ത്തമാനകാലം, ഭാവി)

റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍ (ബിഷപ്സ് കമ്മീസറി, ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, മലബാര്‍, എഴുത്തുകാരന്‍, അപ്പോളജിസ്റ്റ്) മുഖ്യാതിഥിയായി സെമിനാറിന് നേതൃത്വം നല്‍കും.

ക്രിസ്ത്യന്‍ അപ്പോളജെറ്റിക്‌സ് ഡാളസ് (Christian Apologetics Dallas) സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ഷാജി രാമപുരം : (972) 2614221
പ്രശാന്ത് ഡി : (619) 8319921
തോമസ് ജോര്‍ജ് : (469) 5406983
പി.പി.ചെറിയാന്‍ - (214) 450 4107