കോവിഡ് പാന്‍ഡെമിക്കിന് ശേഷം ഹൃദ്രോഗങ്ങള്‍ വര്‍ധിച്ചതായി പഠനം 

By: 600002 On: Dec 10, 2025, 11:58 AM

 


കോവിഡ് മഹാമാരിക്ക് ശേഷം ഹൃദ്രോഗത്തില്‍ നാലുമടങ്ങ് വര്‍ധനയുണ്ടായതായി പഠന റിപ്പോര്‍ട്ട്. കൊറോണ വൈറസ് കാരണം രക്തക്കുഴലുകളിലെ കോശങ്ങളിലുണ്ടായ വീക്കമായിരിക്കാം ഇതിന് കാരണമെന്നും ചെന്നൈയിലെ ഓമാന്ദുരാര്‍ ഗവ.മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നടത്തിയ പഠനം വെളിപ്പെടുത്തുന്നു. യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളുടെ അസാധാരണമായ വികാസത്തില്‍ നിന്നുണ്ടാകുന്ന കൊറോണറി ആര്‍ട്ടറി എക്ടാസിയ രോഗം വര്‍ധിച്ചതായി പഠനത്തില്‍ കണ്ടെത്തി. 18 മുതല്‍ 80 വയസ്സുവരെയുള്ളവരുടെ ഏഴ് വര്‍ഷത്തെ രോഗവിവരങ്ങളും ആന്‍ജിയോ പരിശോധനാ ഫലങ്ങളും പഠനവിധേയമാക്കി.