ആഡംബര ക്രൂയിസ് കപ്പലിലെ യാത്രക്കാര്‍ക്ക് നോറോവൈറസ് ബാധ 

By: 600002 On: Dec 10, 2025, 11:28 AM

 

133 ദിവസത്തെ ലോകയാത്ര പാക്കേജുമായി കടലിലുള്ള ആഡംബര ക്രൂയിസ് കപ്പലായ ഐഡ ദീവയില്‍ പകര്‍ച്ചവ്യാധി ഭീഷണി. ക്രൂയിസിലെ നൂറിലധികം യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നോറോവൈറസ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഐഡ ദീവയിലെ 95 യാത്രക്കാര്‍ക്കും ആറ് ക്രൂ അംഗങ്ങള്‍ക്കും ആണ് നോറോവൈറസ് ബാധിച്ചത്. 

യുഎസ്, യുകെ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, പോര്‍ച്ചുഗല്‍, മെക്‌സിക്കോ, ശ്രീലങ്ക എന്നിവയുള്‍പ്പെടെ 26 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഐഡ ദീവ നവംബര്‍ 10ന് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നിന്നാണ് പുറപ്പെട്ടത്. നവംബര്‍ 30 നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.