ഫ്‌ളോറിഡയിലെ ഒരു ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ചെറുവിമാനം ലാന്‍ഡ് ചെയ്തു; നടുക്കുന്ന ദൃശ്യങ്ങള്‍ 

By: 600002 On: Dec 10, 2025, 10:11 AM

 

ഫ്‌ളോറിഡയിലെ ഒരു ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ചെറുവിമാനം ലാന്‍ഡ് ചെയ്യുന്ന വീഡിയോ ദൃശ്യം വൈറലാകുന്നു. ഫ്‌ളോറിഡയിലെ ബ്രെവാര്‍ഡ് കൗണ്ടിയിലുള്ള ഇന്റര്‍സ്‌റ്റേറ്റ് 95 ല്‍ തിങ്കളാഴ്ച നടന്ന സംഭവം എന്ന തരത്തിലാണ് സോഷ്യല്‍മീഡിയകള്‍ വീഡിയോ പ്രചരിക്കുന്നത്. 

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ ശ്രമിക്കുകയും, കാറില്‍ ഇടിച്ച് റോഡിലേക്ക് നിരങ്ങിവീഴുകയും ചെയ്യുന്ന ഒരു ചെറിയ വിമാനത്തിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്. കാര്‍ ഓടിച്ചിരുന്ന 57 വയസ്സുള്ള വ്യക്തിക്ക് പരുക്കേറ്റു. ഇയാളെ ചികിത്സയ്ക്കായി സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 27കാരായ പൈലറ്റും സഹയാത്രികനും പരുക്കേള്‍ക്കാതെ രക്ഷപ്പെട്ടതായി ഫ്‌ളോറിഡ ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.