ഏറ്റവും സ്‌റ്റൈലിഷായ താരങ്ങളുടെ പട്ടികയില്‍ ഇടം നേടി ഷാരൂഖ് ഖാന്‍

By: 600002 On: Dec 10, 2025, 9:59 AM

 

സ്റ്റൈലില്‍ മുന്നിലുള്ള ലോകത്തെ 67 താരങ്ങളുടെ പട്ടികയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനും. ന്യൂയോര്‍ക്ക് ടൈംസിന്റെ 2025 ലെ സ്‌റ്റൈല്‍ പട്ടികയിലാണ് കിംഗ് ഖാന്‍ ഉള്‍പ്പെട്ടത്. 

സബ്രിന കാര്‍പ്പന്റര്‍, ഡോയിച്ചി, എസാപ് റോക്കി, വിവിയന്‍ വില്‍സണ്‍, നിക്കോള്‍ ഷെര്‍സിംഗര്‍, വാള്‍ട്ടന്‍ ഗോഗിന്‍സ്, ജെന്നിഫര്‍ ലോറന്‍സ്, ഷായ് ഗില്‍ജിയസ് അലക്‌സാണ്ടര്‍, കോള്‍ എസ്‌കോല, നോഹ വെയ്ല്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ട്. ഈ വര്‍ഷത്തെ മെറ്റ് ഗാലയിലെ സാന്നിധ്യമാണ് അറുപത്കാരനായ ഷാരൂഖ് ഖാന് പട്ടികയില്‍ ഇടംനേടിക്കൊടുത്തത്.