ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഏഴ് നില കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 20 മരണം. അഞ്ച് പുരുഷന്മാരും 15 സ്ത്രീകളുമാണ് അപകടത്തില്‍പ്പെട്ടത്. ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീ അണച്ചെങ്കിലും നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
മരിച്ചവരില്‍ ഭൂരിഭാഗം ആളുകളും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തം ചുറ്റുമുള്ള സെന്‍ട്രല്‍ ജക്കാര്‍ത്ത പരിസരത്തെ താമസക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.