കാനഡയിൽ മനുഷ്യക്കടത്ത് കേസുകൾ വർധിക്കുന്നതായി 2024-ലെ കണക്കുകൾ. 2014 മുതൽ 2024 വരെയുള്ള പതിറ്റാണ്ടിൽ കനേഡിയൻ പോലീസ് റിപ്പോർട്ട് ചെയ്ത 5,070 മനുഷ്യക്കടത്ത് സംഭവങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളും പെൺകുട്ടികളുമാണ്. ഇരകളാക്കപ്പെട്ടവരിൽ 93% പേരും സ്ത്രീകളും പെൺകുട്ടികളുമാണ്. ഇതിൽ മൂന്നിൽ രണ്ട് ഭാഗം പേരും 25 വയസ്സിൽ താഴെയുള്ളവരാണ്.
കഴിഞ്ഞൊരു വർഷം മാത്രം 608 സംഭവങ്ങളാണ് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടത്. നോവ സ്കോഷ്യ, ഒൻ്റാരിയോ തുടങ്ങിയ പ്രവിശ്യകളിൽ ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് റിപ്പോർട്ട് ചെയ്ത കേസുകൾ യഥാർത്ഥത്തിൽ നടക്കുന്ന സംഭവങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് എന്ന് വിദഗ്ധർ പറയുന്നു. കുറ്റവാളികളിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. തങ്ങളെ ചൂഷണം ചെയ്തവരുമായി ഇരകൾക്ക് പലപ്പോഴും അടുപ്പമുള്ള ബന്ധങ്ങൾ ഉണ്ടായിരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.