ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ AI ഉപകരണവുമായി കാൽഗറിക്കാരനായ കൌമാരക്കാരൻ

By: 600110 On: Dec 9, 2025, 1:09 PM

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ AI ഉപകരണവുമായി കാൽഗറിക്കാരനായ കൌമാരക്കാരൻ
 15 വയസ്സുള്ള വിദ്യാർത്ഥിയായ ആര്യൻ ശർമ്മയാണ് ഇത് വികസിപ്പിച്ചത്. വാഹനങ്ങൾ സഞ്ചരിക്കുന്ന രീതി നിരീക്ഷിക്കാൻ AI ഉപയോഗിക്കുന്ന "DU-Eye" എന്ന സംവിധാനമാണ് ആര്യൻ നിർമ്മിച്ചത്. ഈ കണ്ടുപിടിത്തം അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്തിടെ ഇൻ്റലിൻ്റെ ഗ്ലോബൽ AI ഫെസ്റ്റിവലിൽ ആര്യന് അംഗീകാരം ലഭിച്ചിരുന്നു.

ഹോക്കി ആരാധകനായ ആര്യൻ ശർമ്മ, ജോണി ഗോഡ്റോയുടെയും മാത്യു ഗോഡ്റോയുടെയും മരണത്തിന് കാരണമായ വാഹനാപകടത്തെ തുടർന്നാണ് ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കമിട്ടത്. സമാനമായ അപകടങ്ങൾ തടയുക എന്നതായിരുന്നു ലക്ഷ്യം. ഒരു കാറിൻ്റെ വേഗത, പാതയിലെ സ്ഥാനം, ദിശ, മറ്റ് വാഹനങ്ങളുമായുള്ള അകലം എന്നിവ ഈ മോഡൽ പരിശോധിക്കും. മതിയായ മുന്നറിയിപ്പ് സൂചനകൾ ലഭിച്ചാൽ, AI ആ കേസ് ഫ്ലാഗ് ചെയ്യുകയും ദൃശ്യങ്ങൾ പരിശോധിക്കാൻ ഹ്യൂമൻ റിവ്യൂവറിന് അയയ്ക്കുകയും ചെയ്യും. ആശങ്ക ഗൌരവമുള്ളതാണെങ്കിൽ, ഉദ്യോഗസ്ഥർക്ക് ഡ്രൈവറെ തടയാൻ കഴിയും.  മോശം കാലാവസ്ഥയും കാഴ്ചക്കുറവും പോലുള്ള  സാഹചര്യങ്ങൾ മറികടക്കാൻ ഈ ഉപകരണം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ശർമ്മ പറയുന്നു. ആര്യൻ മാത്രമാണ് ഈ പ്രോജക്റ്റിൻ്റെ ഏക ഡെവലപ്പർ. ഒഴിവുസമയങ്ങളിൽ മാത്രമാണ് ആര്യൻ ഇതുമായി ബന്ധപ്പെട്ട ജോലികളിൽ മുഴുകുന്നത്. അതിനാൽ സാവധാനത്തിലാണ് പുരോഗതി.  പോലീസുമായും സഹകരിച്ച് ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് അവസാനിപ്പിക്കാൻ സഹായിക്കാനാണ് ആര്യൻ ശർമ്മ ലക്ഷ്യമിടുന്നത്.