ജപ്പാനില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

By: 600002 On: Dec 9, 2025, 11:42 AM

 


ജപ്പാനില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ജപ്പാന്റെ വടക്കുകിഴക്കന്‍ തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഭൂചനമുണ്ടായത്. 3 മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. 

ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവടങ്ങളിലാണ് മുന്നറിയിപ്പ്. അമോരിയില്‍ നിന്ന് 80 കി.മീ അകലെ സമുദ്രത്തിലാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയില്‍ 50 കി.മീ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. തലസ്ഥാനമായ ടോക്യോയില്‍ വരെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.