ഡാലസ് സ്റ്റേഡിയത്തില്‍ 2026 ലോകകപ്പ് മത്സരങ്ങള്‍; അര്‍ജന്റീനയും ഇംഗ്ലണ്ടും കളിക്കും

By: 600002 On: Dec 9, 2025, 9:46 AM



 

 

പി പി ചെറിയാന്‍ 

ഡാലസ്: 2026 ലെ വികസിപ്പിച്ച ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ഡാലസ് സ്റ്റേഡിയം സ്ഥിരീകരിച്ചു. ആകെ ഒമ്പത് മത്സരങ്ങള്‍ ഡാലസില്‍ നടക്കും, ഇതില്‍ ഒരു സെമിഫൈനല്‍ മത്സരവും ഉള്‍പ്പെടുന്നു.

ഡാലസ് സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ കൂടാതെ ഒരു സെമിഫൈനല്‍ മത്സരവും ഉള്‍പ്പെടെ ഒമ്പത് കളികള്‍ നടക്കും. നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന, പ്രമുഖ ടീമായ ഇംഗ്ലണ്ട് എന്നിവര്‍ ഡാലസില്‍ മത്സരിക്കും. അര്‍ജന്റീനയ്ക്ക് രണ്ട് മത്സരങ്ങളുണ്ട്.
 
അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ എന്നിവര്‍ ഡാലസ് സ്റ്റേഡിയത്തില്‍ കളിക്കുമെന്ന് ഉറപ്പായി. ഡാലസിലെ ആദ്യ ലോകകപ്പ് മത്സരം ജൂണ്‍ 14-ന് നെതര്‍ലാന്‍ഡ്സും ജപ്പാനും തമ്മിലാണ്.

ടൂര്‍ണമെന്റ് സമയത്ത് AT&T സ്റ്റേഡിയത്തെ ഔദ്യോഗികമായി 'ഡാലസ് സ്റ്റേഡിയം' എന്ന് ആയിരിക്കും വിളിക്കുക. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായിരിക്കും ഇത്.