പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: 2020-ലെ വംശീയ നീതി സമരങ്ങള്‍ക്കിടെ മുട്ടുകുത്തി പ്രതിഷേധിച്ചതിന് പുറത്താക്കപ്പെട്ട 12 മുന്‍ എഫ്.ബി.ഐ. (FBI) ഏജന്റുമാര്‍ എഫ്.ബി.ഐ. തലവന്‍ കാഷ് പട്ടേലിനും അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്കും എതിരെ കേസെടുത്തു.
ഏജന്റുമാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ട്, അവരെ അന്യായമായി പിരിച്ചുവിട്ടു എന്നാണ് പരാതി. 2020 ജൂണ്‍ 4-ന് ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ, സംഘര്‍ഷം ഒഴിവാക്കാനായിട്ടാണ് ഏജന്റുമാര്‍ 'മുട്ടുകുത്തി' നിന്നത്.
ഏജന്റുമാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എഫ്.ബി.ഐ. നിയമങ്ങള്‍ പാലിച്ചു എന്നുമാണ് നേരത്തെ നടന്ന ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ കാഷ് പട്ടേല്‍ ഡയറക്ടറായ ഉടന്‍ തന്നെ ഈ ഏജന്റുമാരെ പിരിച്ചുവിടാന്‍ ശ്രമിച്ചുവെന്നും, ഇത് രാഷ്ട്രീയപരമായ പകപോക്കലാണ് എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ആവശ്യം: ജോലിയില്‍ തിരിച്ചെടുക്കുക, ശമ്പള കുടിശ്ശിക, മറ്റ് നഷ്ടപരിഹാരങ്ങള്‍ എന്നിവയാണ് മുന്‍ ഏജന്റുമാര്‍ ആവശ്യപ്പെടുന്നത്.