കാൽഗറിയിൽ മദ്യപിച്ച് വാഹനം കടയിലേക്ക് ഓടിച്ച് കയറ്റിയ കേസിൽ യുവതി അറസ്റ്റിൽ. 41 കാരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 8:30 ഓടെ 14 സ്ട്രീറ്റിലെ 2905-ൽ സ്ഥിതി ചെയ്യുന്ന സർക്കിൾ കെ കൺവീനിയൻസ് സ്റ്റോറിലേക്കാണ് സ്ത്രീ ഓടിച്ച വാഹനം ഇടിച്ചു കയറിയത്. പോലീസ് ഉടനടി സ്ഥലത്തെത്തുകയും ഡ്രൈവർ മദ്യ ലഹരിയിലാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വർഷാവസാനത്തിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണ് എന്നും, അതുകൊണ്ടാണ് പരിശോധനകൾ വർദ്ധിപ്പിക്കുന്നതെന്നും സ്റ്റാഫ് സർജൻ്റ് ജോൺ ഗൈഗോൺ പറഞ്ഞു. ഈ വർഷം കൽഗരിയിൽ നടന്ന 35 മാരകമായ വാഹനാപകടങ്ങളിൽ കുറഞ്ഞത് അഞ്ചെണ്ണമെങ്കിലും മദ്യപിച്ച് വാഹനമോടിച്ചത് മൂലമമായിരുന്നു. അതിനാൽ, മദ്യപിച്ച് രാത്രിയിൽ പുറത്തുപോകുമ്പോൾ പൊതുഗതാഗത മാർഗ്ഗങ്ങളോ ടാക്സിയോ ഉപയോഗിക്കാനോ അല്ലെങ്കിൽ ഒരു സുഹൃത്തിനോട് വാഹനമോടിക്കാൻ ആവശ്യപ്പെടാനോ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ അറസ്റ്റിലായ സ്ത്രീക്കെതിരെ കേസ് എടുത്തിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്.