അൽബെർട്ടയെ കാനഡയിൽ നിന്ന് വേർപെടുത്തുന്നതിനായി ഒരു കൂട്ടം പൗരന്മാർ നിർദ്ദേശിച്ച റഫറണ്ടത്തിലെ ചോദ്യങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. കാനഡയിലെ കിംഗ്‌സ് ബെഞ്ച് കോടതിയുടേതാണ് ഈ സുപ്രധാന വിധി. ഈ ചോദ്യം കാനഡയുടെ ഭരണഘടന നിയമങ്ങളെ ലംഘിക്കുന്നതാണെന്നും, പ്രത്യേകിച്ച് ആദിവാസികളുടെയും മറ്റു വിഭാഗങ്ങളുടെയും കരാർ അവകാശങ്ങൾ ഒരു സ്വതന്ത്ര ആൽബർട്ടയിൽ ഉറപ്പാക്കാൻ കഴിയില്ലന്നുമാണ് കോടതിയുടെ വിശദീകരണം.
ആൽബർട്ട ഒരു പരമാധികാര രാജ്യമായി കാനഡ വിട്ടുപോകണമോ എന്ന് ചോദിച്ചുകൊണ്ട് ആൽബർട്ട പ്രോസ്പെരിറ്റി പ്രോജക്റ്റ് നൽകിയ ചോദ്യമാണ് കേസിന് ആധാരം.നിലവിലെ Citizen Initiative Act ഉപയോഗിച്ച് ഇങ്ങനെയൊരു ഭരണഘടനാപരമായ മാറ്റത്തിന് ഹിതപരിശോധന നടത്താൻ സാധാരണ പൗരന്മാർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
ഈ വിധി, കാനഡയിൽ നിന്ന് വേർപിരിയൽ ആവശ്യപ്പെട്ടവർക്ക് തിരിച്ചടിയായി. തൻ്റെ വിധി ഒരിക്കലും ഒരു വിഭജന റഫറണ്ടം നടത്തുന്നതിൽ നിന്ന് തടയുന്നില്ലെന്നും, എന്നാൽ നിലവിലെ Citizen Initiative Act പൗരന്മാർക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു നടപടി ആരംഭിക്കാൻ അധികാരം നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം റഫറണ്ടം ചോദ്യങ്ങളിൽ കോടതികളുടെ ഇടപെടൽ തടഞ്ഞുകൊണ്ടുള്ള ഒരു പുതിയ ബിൽ യു.സി.പി. സർക്കാർ കഴിഞ്ഞ വ്യാഴാഴ്ച കൊണ്ടുവന്നതിനെയും ജഡ്ജി വിമർശിച്ചു.