തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിന് 14 കോടി ഡോളര്‍ പിഴ ചുമത്തിയതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനെതിരെ തിരിഞ്ഞ് ഇലോണ്‍ മസ്‌ക്. യൂറോപ്യന്‍ യൂണിയന്‍ റദ്ദ് ചെയ്യണമെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു.
ഇയു നിര്‍ത്തലാക്കുകയും പരമാധികാരം വ്യക്തിഗത രാജ്യങ്ങള്‍ക്ക് തിരികെ നല്‍കുകയും വേണമെന്ന് മസ്‌ക് ആവശ്യപ്പെട്ടു. യൂറോപ്പിനെ ഇഷ്ടപ്പെടുന്നു, പക്ഷേ ഇയു എന്ന അധികാര രാക്ഷസനെ അംഗീകരിക്കാനാവില്ലെന്നും മസ്‌ക് പറഞ്ഞു.