ഇന്‍ഡിഗോ വിമാന സര്‍വീസുകളുടെ പ്രതിസന്ധി മൂലം റദ്ദായ ടിക്കറ്റുകളുടെ റീഫണ്ട് തുകയായി ഇതുവരെ 827 കോടി രൂപ കമ്പനി മടക്കി നല്‍കി. 9.55 ലക്ഷം പിഎന്‍ആറുകള്‍ക്കാണ്(പാസഞ്ചര്‍ നെയിം റെക്കോര്‍ഡുകള്‍) ഇത്രയും തുക മടക്കി നല്‍കിയത്. പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഡിസംബര്‍ 1 മുതല്‍ 7 വരെ മാത്രം 5.86 ലക്ഷം പിഎന്‍ആര്‍ ടിക്കറ്റുകളാണ് റദ്ദായത്. ഇവയുടെ മാത്രം റീഫണ്ട് മൂല്യം 569.65 കോടിയാണ്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 7 വരെ ഇത് ആകം 827 കോടി രൂപയാണ്.
തുക റീഫണ്ട് ചെയ്യാനായി കേന്ദ്രം നിശ്ചയിച്ച സമയപരിധി ഞായറാഴ്ച രാത്രി 8 വരെയായിരുന്നു.