കംബോഡിയയില്‍ വ്യോമാക്രമണം നടത്തി തായ്‌ലന്‍ഡ്; സംഘര്‍ഷം രൂക്ഷം 

By: 600002 On: Dec 8, 2025, 12:05 PM

 

 

കംബോഡിയയുമായി അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തി തായ്‌ലന്‍ഡ്. ആക്രമണത്തില്‍ ഒരു തായ് സൈനികന്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഒപ്പിട്ട സമാധാന കരാറില്‍ നിന്നാണ് ഇരു രാജ്യങ്ങളും പിന്‍മാറിയത്. കരാര്‍ ലംഘിച്ചതിന് ഇരു രാജ്യങ്ങളും പരസ്പരം ആരോപണങ്ങളുന്നയിച്ചു. 

കംബോഡിയന്‍ സൈന്യം ആക്രമണം സ്ഥിരീകരിച്ചു. പുലര്‍ച്ചെ തായ് സൈന്യം കംബോഡിയന്‍ സൈന്യത്തെ ആക്രമിച്ചതായി പ്രസ്താവനയില്‍ വ്യക്തമാക്കി. സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും ട്രംപിന്റെ സാന്നിധ്യത്തില്‍ ഒപ്പിട്ട കരാറിന്റെ ലംഘനമാണിതെന്നും അവര്‍ പറഞ്ഞു.