ഒറിഗണ്‍ അപകടം: നവവധൂവരന്മാര്‍ മരിച്ചു; അനധികൃതമായി യുഎസില്‍ പ്രവേശിച്ച ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍

By: 600002 On: Dec 8, 2025, 9:16 AM



പി പി ചെറിയാന്‍

ഒറിഗണ്‍: ഒറിഗണില്‍ സെമി-ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നവവധൂവരന്മാര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ പൗരനായ ട്രെയിലര്‍ ഡ്രൈവര്‍ രാജിന്ദര്‍ കുമാര്‍ (32) അറസ്റ്റിലായി.

നവംബര്‍ 24-ന് രാത്രി ട്രക്ക് നിയന്ത്രണം വിട്ട് റോഡില്‍ കുറുകെ കിടന്നതിനെ തുടര്‍ന്ന് എതിരെ വന്ന കാര്‍ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന വില്യം മൈക്ക കാര്‍ട്ടര്‍ (25), ജെനിഫര്‍ ലിന്‍ ലോവര്‍ (24) എന്നിവരാണ് മരിച്ചത്. കുമാറിനെതിരെ ക്രിമിനല്‍ നെഗ്ലിജന്റ് ഹോമിസൈഡ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. 

രാജിന്ദര്‍ കുമാര്‍ 2022-ല്‍ അനധികൃതമായി യുഎസില്‍ പ്രവേശിച്ചയാളാണെന്ന് യു.എസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി അറിയിച്ചു. ഇയാളെ വിട്ടയച്ചാല്‍ കസ്റ്റഡിയിലെടുക്കാനായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഡിറ്റൈനര്‍ നല്‍കിയിട്ടുണ്ട്.