ടോയ്ലെറ്റില്‍ പ്രസവിച്ച കുഞ്ഞിനെ ഫ്‌ളഷ് ചെയ്യാന്‍ ശ്രമിച്ചു: രണ്ട് പേര്‍ക്കെതിരെ കേസ്

By: 600002 On: Dec 8, 2025, 9:06 AM



 

 

പി പി ചെറിയാന്‍

വില്‍ കൗണ്ടി (ഇല്ലിനോയ്): ടോയ്ലെറ്റില്‍ പ്രസവിച്ച നവജാത ശിശുവിനെ ഫ്‌ളഷ് ചെയ്യാന്‍ ശ്രമിക്കുകയും പിന്നീട് മൃതദേഹം ബിയര്‍ ബോക്‌സില്‍ കുഴിച്ചിടുകയും ചെയ്ത സംഭവത്തില്‍ അമ്മ ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വില്‍മിംഗ്ടണില്‍ നിന്നുള്ള നിക്കോള്‍ പോക്ര്‍സിവ (36) (കുഞ്ഞിന്റെ അമ്മ), മന്‍ഹാറ്റനില്‍ നിന്നുള്ള വില്യം കോസ്മെന്‍ (38) എന്നിവര്‍ക്കെതിരെ 'മൃതദേഹത്തെ അപമാനിക്കല്‍' കുറ്റം ചുമത്തി.

2024 ഒക്ടോബറില്‍ നിക്കോള്‍ കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിനെ ടോയ്ലെറ്റില്‍ വെച്ച് ഫ്‌ളഷ് ചെയ്യാന്‍ കോസ്മെന്‍ ശ്രമിച്ചു. അതിനുശേഷം, മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബിയര്‍ ബോക്‌സില്‍ വെച്ച് വീട്ടുവളപ്പില്‍ മൂന്നടി താഴ്ചയില്‍ കുഴിച്ചിടുകയായിരുന്നു.

ഒരു വര്‍ഷത്തിനുശേഷം ഡിസംബര്‍ 4 നാണ് വില്‍ കൗണ്ടി ഷെരീഫ് ഓഫീസിന് ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് മൃതദേഹം കണ്ടെടുത്തു.

കുഞ്ഞിന് 22 മുതല്‍ 27 ആഴ്ച വരെയാണ് വളര്‍ച്ചയെന്നും (Gestation period) മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.