രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന് തിരിച്ചുവിളിക്കുന്നു

By: 600002 On: Dec 8, 2025, 8:50 AM



 

പി പി ചെറിയാന്‍

ന്യൂജേഴ്സി: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള ഒരു കോമ്പിനേഷന്‍ മരുന്ന്, മറ്റൊരു മരുന്നുമായി കലരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ സ്വമേധയാ തിരിച്ചുവിളിച്ചു (Voluntarily Recalled).

മരുന്ന്: 'Ziac' എന്ന ബ്രാന്‍ഡ് നാമത്തില്‍ വില്‍ക്കുന്ന bisoprolol fumarate and hydrochlorothiazide tablets ആണ് തിരിച്ചുവിളിച്ചത്.

കാരണം: റിസര്‍വ് സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍, ഈ മരുന്നില്‍ കൊളസ്ട്രോളിനുള്ള മരുന്നായ ല്വലശോശയലന്റെ സാന്നിധ്യം കണ്ടെത്തി. ന്യൂജേഴ്സിയിലെ Glenmark Pharmaceuticals Inc. ആണ് മരുന്ന് തിരിച്ചുവിളിച്ചത്.

FDA ക്ലാസിഫിക്കേഷന്‍: തിരിച്ചുവിളിച്ചത് ക്ലാസ് III വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത്, ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യപരമായ ഗുരുതര പ്രശ്നങ്ങള്‍ക്ക് സാധ്യത കുറവാണ്.

ബാധിച്ച പാക്കറ്റുകള്‍: 2.5 mg, 6.25 mg ഡോസിലുള്ള 11,100-ല്‍ അധികം ബോട്ടിലുകളാണ് തിരിച്ചുവിളിച്ചത്. (കാലാവധി: 2025 നവംബര്‍ മുതല്‍ 2026 മെയ് വരെ)