എക്‌സിക്യൂട്ടീവ് പ്രിവിലേജ്: ജനുവരി 6 കേസില്‍ തെളിവുകള്‍ തടയാന്‍ ട്രംപിന്റെ നീക്കം

By: 600002 On: Dec 8, 2025, 8:41 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: 2021 ജനുവരി 6-ന് ക്യാപിറ്റോളില്‍ നടന്ന കലാപത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ കേസില്‍ തെളിവുകള്‍ പുറത്തുവിടുന്നത് തടയാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്‌സിക്യൂട്ടീവ് പ്രിവിലേജ് പ്രയോഗിച്ചു.

കലാപത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരാണ് ട്രംപിനെതിരെ കോടതിയെ സമീപിച്ചത്. കലാപത്തിന് പ്രേരിപ്പിച്ചത് ട്രംപിന്റെ പ്രസംഗങ്ങളാണെന്ന് ഇവര്‍ ആരോപിക്കുന്നു.

കേസില്‍ ആവശ്യപ്പെട്ട രേഖകള്‍ പ്രസിഡന്റുമായുള്ള ആശയവിനിമയങ്ങളോ സ്റ്റാഫ് അംഗങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളോ ആണ്. ഇവ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടവയാണെന്ന്  വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. നാഷണല്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിട്ടുള്ള ചില രേഖകള്‍ നല്‍കുന്നത് തടയാനാണ് ട്രംപ് തീരുമാനിച്ചത്.

2020-ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ന്യായീകരിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നീക്കമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ജനുവരി 6 കേസില്‍ ശിക്ഷിക്കപ്പെട്ട 1,500-ല്‍ അധികം ആളുകള്‍ക്ക് ട്രംപ് മാപ്പ് നല്‍കുകയും ചെയ്തിരുന്നു.