ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി തടസ്സരഹിതമായി തുടരാന്‍ തയാറാണെന്ന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. റഷ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതി നിര്‍ത്താന്‍ അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് പുതിന്റെ നിലപാട് പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.