വിമാനയാത്രാ നിരക്കില്‍ പരിധി നിര്‍ണയിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ 

By: 600002 On: Dec 6, 2025, 9:57 AM

 

 

വിമാനയാത്രാ നിരക്കില്‍ പരിധി നിര്‍ണയിച്ച് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ വിമാന കമ്പനികള്‍ ഈടാക്കുന്ന അതിഭീമമായ നിരക്കുകള്‍ക്കെതിരെ ഉയര്‍ന്ന വ്യാപകമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി, മന്ത്രാലയം എല്ലാ വിമാനക്കമ്പനികള്‍ക്കും യാത്രാനിരക്കിന് പരിധി നിശ്ചയിക്കുകയും ഇത് ചൂണ്ടിക്കാട്ടി കമ്പനികള്‍ക്ക് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. 

പരിധി എത്രയാണ് നിശ്ചയിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിിട്ടില്ല.