ലോകസമാധാനത്തിനായി നടത്തിയ ഇടപെടല്‍; പ്രഥമ ഫിഫ സമാധാന പുരസ്‌കാരം ഡോണള്‍ഡ് ട്രംപിന്

By: 600002 On: Dec 6, 2025, 9:30 AM

 

 

പ്രഥമ ഫിഫ സമാധാന പുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്. യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിലും ലോകസമാധാനത്തിനായി നടത്തിയ ഇടപെടലുകളിനുമാണ് പുരസ്‌കാരം. വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററില്‍ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ട്രംപിന് പുരസ്‌കാരം സമ്മാനിച്ചു. തന്റെയും ഫുട്‌ബോള്‍ സമൂഹത്തിന്റെയും പിന്തുണ ട്രംപിന് എപ്പോഴും ഉണ്ടാകുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു.

ഇന്‍ഫാന്റിനോയുമായി ട്രംപിന് അടുത്ത ബന്ധമുണ്ട്. സമാധാനത്തിനുള്ള നോബേല്‍ കിട്ടാതിരുന്ന ട്രംപിന് വേണ്ടി ഉറ്റ സുഹൃത്ത് ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോയുടെ സമാശ്വാസ സമ്മാനമാണ് പുരസ്‌കാരമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ പരിഹാസം. 

2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് റൗണ്ട് നിര്‍ണയ ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മേരിക്കയിലെ വാഷിങ്ടണിലാണ് നറുക്കെടുപ്പ്. ചരിത്രത്തില്‍ ആദ്യമായി 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ഗ്രൂപ്പുകളെ നറുക്കെടുപ്പിലൂടെയാണ് നിശ്ചിയിക്കുന്നത്.