ജീമോന്‍ റാന്നി
ഫിലഡെല്‍ഫിയ- ചെങ്ങന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിലാണ് ഭവന നിര്‍മ്മാണം നടക്കുന്നത്. ബഹുമാന്യനായ ഫിഷറീസ് സാംസ്‌കാരിക യുവജന കാര്യ ക്ഷേമമന്ത്രി സജി ചെറിയാന്‍ ചെയര്‍മാനായ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കഴിഞ്ഞ ഇരുപതില്‍പരം വര്‍ഷങ്ങളായി ചെങ്ങന്നൂരും പരിസരപ്രദേശങ്ങളിലുമുള്ള അര്‍ഹതപ്പെട്ട നിരാലംബരായ ആളുകള്‍ക്ക് ചികിത്സാസഹായം ഭവന നിര്‍മ്മാണം അവശ്യമരുന്നുകളുടെ വിതരണം കോവിഡ് കാലത്ത് ഓക്‌സിമീറ്റര്‍ വിതരണം എന്നിങ്ങനെയുള്ള ജനക്ഷേമകരമായ സഹായ പദ്ധതികളുമായി മുന്‍പില്‍ നില്‍ക്കുന്നു.
കരുണയുടെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചാമത്തെ ഭവനനിര്‍മ്മാണത്തിന് ആണ് അമേരിക്കന്‍ മലയാളികളായ ഫൊക്കാന നേതാക്കള്‍ നേതൃത്വം നല്‍കുന്നത്. ഏകദേശം 15,000 ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന ഭവന നിര്‍മ്മാണം മാന്നാര്‍ സ്വദേശിക്കും കുടുംബത്തിനുമാണ് നല്‍കുന്നത്. നിരവധി പ്രവാസികള്‍ സഹായഹസ്തവുമായി രംഗത്തെത്തി. ഏകദേശം മൂന്നു മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചു കേരളത്തിലെ മഴക്കാലത്തിനു മുന്‍പ് ഈ കുടുംബത്തിന് മഴ നനയാതെ സ്വസ്ഥമായി തലചായ്ക്കാനൊരിടം നല്‍കുവാനുള്ള ക്രമീകരണം ചെയ്യുന്നു.