അമേരിക്കയില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി വെട്ടിച്ചുരുക്കി; നിയമം ഡിസംബര്‍ 5 മുതല്‍ പ്രാബല്യത്തില്‍

By: 600002 On: Dec 6, 2025, 7:48 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് തിരിച്ചടി. യുഎസില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി വെട്ടിച്ചുരുക്കി
തൊഴില്‍ അംഗീകാര രേഖകളുടെ (EADs) പരമാവധി കാലാവധി അമേരിക്കന്‍ പൗരത്വ, കുടിയേറ്റ സേവന വിഭാഗം (USCIS) ഗണ്യമായി കുറച്ചു. സുരക്ഷാ പരിശോധനകള്‍ ശക്തിപ്പെടുത്താനും വഞ്ചന തടയാനും വേണ്ടിയാണ് നടപടിയെന്ന് ഏജന്‍സി അറിയിച്ചു.

ഈ മാറ്റം യുഎസിലുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളെയും കുടുംബങ്ങളെയും കാര്യമായി ബാധിക്കും.
പുതിയ നിര്‍ദ്ദേശമനുസരിച്ച്, പല വിഭാഗങ്ങളിലുമുള്ള EAD-കളുടെ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് 18 മാസമായി കുറച്ചു. മറ്റ് ചില വിഭാഗങ്ങള്‍ക്ക് ഇത് ഒരു വര്‍ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ തീര്‍പ്പാക്കാതെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഒ1ആ തൊഴിലാളികള്‍ക്ക് ഈ മാറ്റം വലിയ ബുദ്ധിമുട്ടുണ്ടാക്കും. കാലാവധി കുറയ്ക്കുന്നത് കാരണം വര്‍ക്ക് പെര്‍മിറ്റുകള്‍ കൂടുതല്‍ തവണ പുതുക്കേണ്ടി വരും. പുതിയ നിയമങ്ങള്‍ 2025 ഡിസംബര്‍ 5 മുതല്‍ പ്രാബല്യത്തില്‍ വരും.