പി പി ചെറിയാന്‍
ഡാളസ്: അമേരിക്കയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലറായ ആമസോണ്‍, ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് (ഡി-എഫ്-ഡബ്ല്യു) മേഖലയില്‍ ഡ്രോണ്‍ ഡെലിവറി സര്‍വീസ് ആരംഭിച്ചു.
നോര്‍ത്ത് ടെക്‌സാസിലെ റിച്ചാര്‍ഡ്സണിലാണ് ആദ്യമായി ഈ സേവനം ലഭ്യമാകുക. പ്രദേശത്തെ ഉപഭോക്താക്കള്‍ക്ക് പതിനായിരക്കണക്കിന് സാധനങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ ഡ്രോണ്‍ വഴി ലഭിക്കും.
5 പൗണ്ട് (ഏകദേശം 2.26 കിലോ) വരെ ഭാരമുള്ള പാക്കേജുകള്‍ വിതരണ കേന്ദ്രത്തിന്റെ 7-8 മൈല്‍ ചുറ്റളവില്‍ ഡെലിവര്‍ ചെയ്യും.
ചെലവ്: ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 4.99 ഡോളറാണ് ഡെലിവറി നിരക്ക്.
താരതമ്യേന തുറന്ന റെഗുലേറ്ററി അന്തരീക്ഷം, നല്ല കാലാവസ്ഥ എന്നിവ കാരണം ഡി-എഫ്-ഡബ്ല്യു പ്രദേശം ഡ്രോണ്‍ കമ്പനികളെ ആകര്‍ഷിക്കുന്നുണ്ട്. വാള്‍മാര്‍ട്ടും ഈ രംഗത്ത് സജീവമാണ്.
വാക്കോ, സാന്‍ അന്റോണിയോ (ടെക്‌സാസ്), ടോളെസണ്‍ (അരിസോണ), പോണ്ടിയാക് (മിഷീഗണ്‍), റസ്‌കിന്‍ (ഫ്‌ലോറിഡ) എന്നിവിടങ്ങളിലും ആമസോണ്‍ ഡ്രോണ്‍ ഡെലിവറി സേവനം അവതരിപ്പിച്ചിട്ടുണ്ട്.